കൊച്ചി: ജനവിരുദ്ധ സർക്കാരിന്റെ മുഖത്തേറ്റ കനത്ത തിരിച്ചടിയാണ് ജില്ലയിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. അധികാരവും പണവും പ്രലോഭനങ്ങളും ഉപയോഗിച്ചിട്ടും ജനങ്ങൾ ഇടതുമുന്നണിയെ കൈവിട്ടു. ......
പുത്തന്‍കുരിശ്: പരി. യാക്കോബായ സുറിയാനി സഭയുടെ അഖില മലങ്കര വൈദീക യോഗം, പുത്തന്‍ കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ രാവിലെ 10.00 മണിയ്ക്ക് ആരംഭിച്ച് വൈകീട്ട് 4 മണിക്ക് സമാപിച്ചു. ......
കൊച്ചി : തൊഴിലാളി വിഷയങ്ങളിൽ സർക്കാർ ഇടതുപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കണമെന്ന് എഐടിയുസി സംസ്ഥാന ഭാരവാഹികൾ ആവശ്യപ്പെട്ടു.
ആശ അങ്കണവാടി സ്കൂൾ പാചക തൊഴിലാളികൾ തുടങ്ങിയ കേന്ദ്രാവിഷ്കൃത പദ്ധതികളിൽ ഉള്‍പ്പെടുന്നവരും, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ സ്കീമുകളിൽ ജോലി ചെയ്യുന്നവരുമായി ലക്ഷക്കണക്കിന് തൊഴിലാളികളാണ് കേരളത്തിൽ പ്രവര്‍ത്തിക്കുന്നത്. ഇവരിൽ ബഹുഭൂരിപക്ഷവും സ്ത്രീകളാണ് എന്ന പ്രത്യേകതയുമുണ്ട്. ......
കോട്ടയം : കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫിസർ പിടിയിൽ. കോട്ടയം മണിമല വെള്ളാവൂർ സ്പെഷ്യൽ വില്ലേജ് ഓഫിസർ അജിത്താണ് പരാതിക്കാരനിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. കേസിൽ വില്ലേജ് ഓഫിസർ ജിജു സ്കറിയയെ രണ്ടാം പ്രതിയായി ചേർത്തിട്ടുണ്ട്.ഇന്ന് ഉച്ചയോടെയാണ് അജിത്തിനെ വില്ലേജ് ഓഫിസിൽ നിന്നും വിജിലൻസ് സംഘം പിടികൂടുന്നത്. സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായി സ്ഥലം ഉടമയിൽ നിന്നും വില്ലേജ് ഓഫിസർ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ......
ജർമനിയിൽ മലയാളി വിദ്യാർത്ഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി ചക്കിട്ടപാറ ഡോണ ദേവസ്യ പേഴത്തുങ്കൽ (25) ആണ് മരിച്ചത്.......
മുംബൈ: കോൺഗ്രസ് കേരള ഘടകം വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണെന്ന് ബോളിവുഡ് നടി പ്രീതി സിന്റ. തന്റെ 18 കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയെന്ന കോൺഗ്രസ് ആരോപണം അടിസ്ഥാന രഹിതമാണെന്നും താരം സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചു. ......
ദോഹ: ഖത്തറിലെ വില്ല്യാപ്പള്ളി നിവാസികളുടെ കൂട്ടായ്മയും ഒത്തുകൂടലും ആഘോഷമാക്കി ഏകദിന-ശൈത്യകാല കേമ്പ്, മൊഹബ്ബത്ത് കാ സഫർ എന്ന പേരിൽ ഖത്തറിലെ വിദൂര പ്രദേശമായ അൽ ഷമാലിലെ ജഫാറ റിസോർട്ടിലാണ് ഏകദിന കേമ്പ് സംഘടിപ്പിച്ചത്. കളിയും ചിരിയും കലാ-കായിക മത്സരങ്ങളും തട്ടുകട വിഭവങ്ങളുമായി ആഘോഷമാക്കിയ നാട്ടുകാർ കൂടിച്ചേരലിന്റെ സന്തോഷം പങ്കുവെക്കുന്നതായി. ......
ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പ്രഥമ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം ഡോം ഖത്തർ ഇന്ത്യൻ എമ്പസി അപെക്സ് ബോഡിയായ ഇന്ത്യൻ ബിസിനസ് ആന്റ് പ്രൊഫഷണൽ കൗൺസിലുമായി സഹകരിച്ച് ബേക്കർടില്ലി മുഖ്യ പ്രായോജകരായി റൈസ് എബൗവ് 2025 നാവിഗേറ്റിംഗ് ബിസിനസ്സ് സക്സസ് ഇൻ ഖത്തർ എന്ന പേരിൽ ഷെറാട്ടൺ ദോഹയിൽ ഇന്ത്യൻ വ്യാപാര വ്യവസായ വാണിജ്യ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് വേണ്ടി ബിസിനസ്സ് രംഗത്തെ ഇരുനൂറ്റി അമ്പതോളം വ്യക്തികളെ പങ്കെടുപ്പിച്ച് കൊണ്ട് ദോഹയിലെ മലയാളി കൂട്ടായ്മകളിൽ അതിനൂതനമായ രീതിയിൽ സൗജന്യമായി ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചു.
ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്ത് ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര ബന്ധങ്ങളെ കുറിച്ച് സംസാരിച്ചു. ഈ ബിസിനസ്സ് മീറ്റ് ഖത്തറിലെ വ്യാപാര സുഹൃത്തുക്കൾക്ക് ഒരു മുതൽക്കൂട്ട് ആകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
ബേക്കർടില്ലി ദോഹ മാനേജിംഗ് പാർട്ണറായിട്ടുള്ള രാജേഷ് മേനോൻ പരിപാടിയുടെ കീനോട്ട് സ്പീക്കറും മോഡറേറ്ററും ആയിരുന്നു. ......
രണ്ടു ഭാഗങ്ങളായി പുറത്തുവന്നു വമ്പൻ വിജയമായ ചിത്രമാണ് 'ബാഹുബലി'. ഈ ചിത്രത്തിന് ഇന്ത്യയിലുടനീളം ലഭിച്ച വൻ സ്വീകാര്യതയ്ക്ക് ശേഷം, ഇപ്പോൾ എല്ലാ ഭാഷകളിലും പാൻ ഇന്ത്യൻ സിനിമകൾ നിർമ്മിക്കാൻ തുടങ്ങിയിട്ടുണ്ട്. ......